രിഫാഇയ്യ എക്സ്പോ

ഓമശ്ശേരി: പുത്തൂർ കൊയിലാട് രിഫാഇയ്യ ദഅവ വിദ്യാർഥികളും തിബിയാൻ ഇസ്‍ലാമിക്‌ പ്രീ സ്കൂൾ വിദ്യാർഥികളും സംയുക്തമായി എക്സ്പോ സംഘടിപ്പിച്ചു. സ്വയംനിർമിത ഇലക്ട്രിക് ഉപകരണങ്ങൾ, കരകൗശാല വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, പുരാവസ്തുക്കൾ, പഴയകാല കറൻസി- നാണയങ്ങൾ, ഫുഡ്‌ഫെസ്റ്റ് എന്നിവ ശ്രദ്ധേയമായി. രിഫാഇയ്യ ചെയർമാൻ കുഞ്ഞിസീതി കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് നാസർ പുത്തൂർ ഉദ്ഘാടനം നിർവഹിച്ചു. മണാശ്ശേരി ഹൈസ്കൂൾ പ്രിൻസിപ്പൽ ജാഫർ, കെ.കെ. രാധാകൃഷ്ണൻ, ഉസ്മാൻ അണ്ടോണ, ഹമീദ് പാലക്കുന്ന്, ഹമീദ് ഹാജി മേപ്പള്ളി, സ്വാദിഖ് കൂളിമാട്, കെ.സി. മുഹമ്മദ്‌ ഹാജി, ശംസുദ്ദീൻ സഖാഫി, കെ.പി. കുഞ്ഞായിൻ ഹാജി, എൻ. മുഹമ്മദ്‌ ഹാജി, സർത്തജ് അഹ്മദ്, റഷീദ് കുണ്ടത്തിൽ എന്നിവർ സംബന്ധിച്ചു. ഉബൈദ് സഖാഫി സ്വാഗതവും സുഫിയാൻ പാലക്കുന്ന് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT