കൂളിമാട്: 84 വർഷം പഴക്കമുള്ള താത്തൂർ എ.എം.എൽ.പി. സ്കൂളിന് നിർമിച്ച പുതിയ കെട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ, ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.പി. ജമീല, മെംബർ നാസർ എസ്റ്റേറ്റ് മുക്ക്, എ.ഇ.ഒ കെ.ജെ. പോൾ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സുഹ്റ വെള്ളങ്ങോട്ട്, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ്, മെംബർ അബ്ദുൽ റഫീഖ്, അഹമദ്കുട്ടി അരയങ്കോട്, കെ.സി. ഇസ്മാലുട്ടി, പി. ഷൈപു, പി. ശിവരാജൻ, പി.പി. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി. അയൂബ് സ്വാഗതവും എൻ.പി. കുട്ടിഹസൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.