'സമ്മാനപ്പൊതി' പ്രകാശനം

കോഴിക്കോട്​: പൂർണ പബ്ലിക്കേഷൻസ്​ കുട്ടികൾക്കായി ഒരുക്കിയ ബാലസാഹിത്യ പുസ്തക സഞ്ചയം 'സമ്മാനപ്പൊതി സീസൺ 6' കഥാകൃത്ത്​ സുഭാഷ്​ ചന്ദ്രൻ പി.കെ. പാറക്കടവിന്​ നൽകി പ്രകാശനം ചെയ്തു. മലയാളത്തിലെ മികച്ച എഴുത്തുകാരുടെ 14 ബാലസാഹിത്യ കൃതികളടങ്ങിയതാണ്​ സമ്മാനപ്പൊതി. ഡോ.കെ. ശ്രീകുമാറാണ്​ ജനറൽ എഡിറ്റർ. അളകാപുരിയിൽ നടന്ന ചടങ്ങിൽ എൻ.പി. ഹാഫിസ്​ മുഹമ്മദ്​ അധ്യക്ഷത വഹിച്ചു. ഡോ.കെ. ശ്രീകുമാർ പുസ്തക പരിചയം നടത്തി. രാജീവ്​ ആലുങ്കൽ, ജയകൃഷ്ണൻ, ആശാനായർ, തസ്മിൻ, എസ്​.എൻ. ദക്ഷിണ, ഡോ. ദിവ്യ എമിൽ, ദേവ്​ന, എൻ.ഇ. മനോഹർ, അഞ്ജലി രാജീവ്​ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT