പേരാമ്പ്ര കോർട്ട് റോഡിലെ ഇരുമ്പഴികൂട് അപകടാവസ്ഥയിൽ

പേരാമ്പ്ര: ടൗണിൽ സംസ്ഥാന പാതയിൽ നിന്ന് കോർട്ട് റോഡിലേക്ക് കയറുന്നിടത്ത് സ്ഥാപിച്ച ഇരുമ്പഴികൂട് തകർന്ന് അപകട ഭീഷണി ഉയർത്തുന്നു. കോർട്ട് റോഡിൽനിന്ന് മഴവെള്ളം സംസ്ഥാന പാതയിലേക്ക് ഒഴുകാതിരിക്കാൻ ഓവുചാലിന് മുകളിലാണ് ഇരുമ്പഴികൂട് സ്ഥാപിച്ചത്. ഇതു സ്ഥാപിച്ചതോടെ വെള്ളം ഓവുച്ചാലിലേക്ക് ഒഴുകി പോകുന്നുണ്ടെങ്കിലും ഇരുമ്പഴികൂട് തകർന്ന് അപകടാവസ്ഥയിലാണ്. ജി.ഐ പൈപ്പ് സ്ഥാപിച്ച് അതിന്റെ മുകളിൽ ഒരു ഇരുമ്പ് പട്ടയും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ജി.ഐ പൈപ്പും അതിന്റെ പട്ടയും തകർന്നിട്ടുണ്ട്. പട്ട പൊട്ടി കാൽ നടയാത്രക്കാരുടെ കാലിൽ തറക്കാനുള്ള സാധ്യതയുണ്ട്. വാഹനങ്ങൾ ഈ ഇരുമ്പഴിയിലൂടെ കടന്നു പോകുമ്പോൾ വലിയ ശബ്ദമാണ് ഉണ്ടാവുന്നത്. കാൽ നടയാത്രക്കാർക്ക് അപകടം സംഭവിക്കാതിരിക്കാൻ ഇരുമ്പ് പട്ടയുടെ പൊട്ടിയ ഭാഗത്ത് കല്ലെടുത്ത് വെച്ചിട്ടുണ്ട്. എന്നാൽ, ഈ കല്ല് വാഹനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇരുമ്പഴി കൂട് തകർന്നിട്ട് ആഴ്ചകൾ ആയെങ്കിലും ഇതു നന്നാക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാവുന്നില്ല. Photo: കോർട്ട് റോഡിലെ തകർന്ന ഇരുമ്പഴികൂട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT