കൊടിയത്തൂർ: എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കൊടിയത്തൂർ ജി.യു.പി സ്കൂൾ വിദ്യാർഥികൾക്ക് അധ്യാപക- രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. എൽ.എസ്.എസ് നേടിയ 24 പേരെയും യു.എസ്.എസ് നേടിയ 15 പേരെയുമാണ് ആദരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ശംലൂലത്ത് സമ്മാനദാനം നിർവഹിച്ചു. എ.പി. അബ്ദുൽ മുജീബ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. അബൂബക്കർ, എസ്.എം.സി ചെയർമാൻ ഉമർ പുതിയോട്ടിൽ, ഹെഡ് മാസ്റ്റർ ഇ.കെ. അബ്ദുൽസലാം, ജി. അബ്ദുൽ റഷീദ്, പി.കെ. രമേശൻ, വി. അബ്ദുൽ റഷീദ്, ഫൈസൽ പാറക്കൽ, എം.കെ. ഷക്കീല, വി. സുലൈഖ, മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. kdr 2 എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത് ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.