കണ്ണൂർ: ജി. സുധാകരനും പാർട്ടിയും തമ്മിൽ ഒരുപ്രശ്നവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി കോൺഗ്രസിന് എത്തില്ല എന്ന് സുധാകരൻ നേരത്തെതന്നെ അറിയിച്ചിരുന്നു. പകരം പ്രതിനിധിയെ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ അസ്വാഭാവികത ഒന്നുമില്ല. കേരളത്തിൽ കോൺഗ്രസ്, ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുകയാണ്. ബി.ജെ.പി പറയുന്നത് മാത്രമാണ് കോൺഗ്രസ് ഇവിടെ കേൾക്കുന്നത്. എണ്ണക്കമ്പനികൾക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ വില കൂട്ടുന്നത്. ഇതിന്റെ ഒരു വിഹിതം ബി.ജെ.പിയുടെ അക്കൗണ്ടിൽ എത്തുന്നുണ്ട്. കേന്ദ്രം വർധിപ്പിച്ച നികുതി സംസ്ഥാനം കുറക്കാനാണ് അവർ പറയുന്നത്. ഇത് സംസ്ഥാന സർക്കാറുകളെ പാപ്പരാക്കി മാറ്റാനുള്ള തന്ത്രമാണെന്നും കോടിയേരി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.