കനാൽ പാലം തകർച്ചയിൽ

കുറ്റ്യാടി: കായക്കൊടി - മൊകേരി റോഡിലെ കായക്കൊടി പഴയ മത്സ്യ മാർക്കറ്റിന് അടുത്തുള്ള . സിമൻറ് അടർന്ന് കമ്പികൾ പുറത്താണ്. അപകടകരമായ അവസ്ഥയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. കായക്കൊടി എ.എ.എം.യു.പി സ്കൂൾ, മദ്റസ, കായക്കൊടി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഇതുവഴിയാണ് കടന്നു പോകുന്നത്. ടൗണിലേക്ക് പോവുന്ന ഭൂരിഭാഗം പേരും പാലത്തെയാണ് ആശ്രയിക്കുന്നത്. പാലം ഉടൻ പുതുക്കിപ്പണിയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എൽ.ജെ.ഡി കായക്കൊടി പഞ്ചായത്ത് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. നാദാപുരം നിയോജകമണ്ഡലം പ്രസിഡന്റ് പി.എം. നാണു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി. പി. കുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. അന്ത്രു, അബ്ദുൽ സലാം, യു.വി. കുമാരൻ, വി.കെ. ആണ്ടി, ഗംഗാധരൻ എന്നിവർ സംസാരിച്ചു. photo: കായക്കൊടിയിൽ തകർന്ന കനാൽ പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT