റമദാൻ കാമ്പയിന് തുടക്കം

നാദാപുരം: കെ.എം.സി.സി ബഹ്‌റൈൻ നാദാപുരം മണ്ഡലം കമ്മിറ്റി റമദാനിൽ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി നിർവഹിച്ചു. സെക്രട്ടറി എൻ.കെ. മൂസ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ലത്തീഫ് വരിക്കോളി അധ്യക്ഷത വഹിച്ചു. അറബി സാഹിത്യത്തിൽ പി.എച്ച്.ഡി ബിരുദം നേടിയ ഡോ: എം.കെ. മുനീർ മാസ്റ്റർക്കും, മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് സി.എ പരീക്ഷ പാസായവർക്കും, ഉപഹാരങ്ങൾ നൽകി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.കെ. സമീർ, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ, സെക്രട്ടറി റാസിക്, കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം പുളിയാവ്, കെ.കെ. നൗഫൽ എന്നിവർ സംസാരിച്ചു. മുജീബ് റഹ്മാൻ എടച്ചേരി സ്വാഗതവും മഹമൂദ് പുളിയാവ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT