കൊയിലാണ്ടി: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ മുഖ്യാതിഥിയായിരുന്നു. റേഷൻ വ്യാപാരികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് നഗരസഭ ചെയർപേഴ്സൻ കെ.പി. സുധ, വൈസ് ചെയർമാൻ കെ. സത്യൻ എന്നിവർ ഉപഹാരം നൽകി. ജില്ല സപ്ലൈ ഓഫിസർ കെ. രാജീവ്, താലൂക്ക് സൈപ്ല ഓഫിസർ ചന്ദ്രൻ, എ.എം. ഫൈസൽ, കെ. ജനാർദനൻ, പി.വി. സുധൻ, സി.സി. കൃഷ്ണൻ, കെ.കെ. പ്രകാശൻ, സി.കെ. വിശ്വൻ എന്നിവർ സംസാരിച്ചു. പുതുക്കോട് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. പവിത്രൻ സ്വാഗതവും യു. ഷിബു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി ടി. മുഹമ്മദലി, കെ.പി. അഷ്റഫ്, വി.കെ. മുകുന്ദൻ, മാലേരി മൊയ്തു, സുഗതൻ എന്നിവർ സംസാരിച്ചു. വിരമിച്ച റേഷൻ വ്യാപാരികളെ ആദരിച്ചു. ശശിധരൻ മങ്ങര അധ്യക്ഷത വഹിച്ചു. കെ.കെ. പരിത് സ്വാഗതവും വി.പി. നാരായണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.