പുത്തൻ വിദ്യാഭ്യാസ നയം പിൻവലിക്കണം - എസ്.എഫ്.ഐ

കൊയിലാണ്ടി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുത്തൻ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് എസ്.എഫ്.ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. 16 ഏരിയകളിൽ നിന്നും ഏഴ് സബ് കമ്മിറ്റികളിൽ നിന്നുമായി 39 പേർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി വി. വസീഫ്, എസ്.എഫ്.ഐ ജില്ല സെക്രട്ടറി ടി. അതുൽ, സംസ്ഥാന പ്രസിഡൻ്റ് വി. എ. വിനീഷ് എന്നിവർ സംസാരിച്ചു. സമ്മേളന സുവനീർ മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻ ദേവിനു നൽകി പ്രകാശനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ, കെ.കെ. മുഹമ്മദ്, എൽ.ജി. ലിജീഷ് എന്നിവർ പങ്കെടുത്തു. സമ്മേളനം ഞായറാഴ്ച വൈകീട്ട് സമാപിക്കും. സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻ ദേവ്, പ്രസിഡന്റ് വി.എ. വിനീഷ്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ.പി. അൻവീർ, കെ.പി. ഐശ്വര്യ, ആദർശ് എം. സജി എന്നിവർ പങ്കെടുക്കും. പടംKoy 1 എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീർ മന്ത്രി പി. എ. മുഹമ്മദ് റിയാസ് കെ.എം. സച്ചിൻ ദേവ് എം.എൽ.എക്കു നൽകി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT