മദ്റസ ശിലാസ്ഥാപനം നടത്തി

കുറ്റ്യാടി: പുതുക്കിപ്പണിയുന്ന അടുക്കത്ത് നൂറുൽ ഇസ്‌ലാം മദ്റസയുടെ ശിലാസ്ഥാപന കർമം മഹല്ല് ഖാദി എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി നിർവഹിച്ചു. പൊതുയോഗം സി.എം. നൗഫൽ അഹമ്മദ് ഉദ്ഘാടനംചെയ്തു. വി. മുബാറക് അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ സന്ദേശം നൽകി. 1949ലാണ് മദ്റസ സ്ഥാപിതമായത്. വാർഡ് മെംബർ ടി.പി. ആലി, കെ.പി. നൂറുദ്ദീൻ, കെ.പി. കുഞ്ഞമ്മത്, സി.വി. അഷ്റഫ്, അരീക്കര അസീസ്, എൻ.കെ. കുഞ്ഞബ്ദുല്ല, ജമാൽ പാറക്കൽ, പി.കെ. അഷ്റഫ്, വി.കെ. മജീദ്, കിളയിൽ ജമാൽ, കെ.പി. റഷീദ്, എൻ.കെ. ഹമീദ്, വി.കെ. കുഞ്ഞബ്ദുല്ല, വി.കെ. ജലീൽ, ഇ.കെ. അബ്ദുല്ല, ഹാഷിം ഇല്ലത്ത് എന്നിവർ സംസാരിച്ചു. Photo: പുതുക്കിപ്പണിയുന്ന അടുക്കത്ത് നൂറുൽ ഇസ്‌ലാം മദ്റസയുടെ ശിലാസ്ഥാപന കർമം മഹല്ല് ഖാദി എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT