സിസ്റ്റർ വിമൽ റോസ്

മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂല സ്വദേശിനി ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സഭാംഗം എഫ്.സി.സി (68) മംഗളൂരുവിൽ നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പരേതനായ നീലനാൽ പൈലിയുടെ മകളാണ്. മാതാവ്: പരേതയായ അച്ചാമ്മ. 1997 മുതൽ 2003 വരെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ആസ്ഥാനമായ ആലുവ പോർസ്യൂങ്കുളയിൽ ജനറൽ സെക്രട്ടറിയായും 2009 മുതൽ 2013 വരെ തലശ്ശേരി സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായും 2018 മുതൽ 2021 വരെ ബൽത്തങ്ങാടി റാണി മരിയ റീജനൽ സുപ്പീരിയറായും സേവനം ചെയ്തു. ബൽത്തങ്ങാടി റാണി മരിയ റീജനൽ ഹൗസിൽ ലോക്കൽ സുപ്പീരിയറായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കണ്ണൂർ ഇരിട്ടി കുന്നോത്ത് നടക്കും. FRIWDD2 Vimal Rose അമ്മിണി വെള്ളമുണ്ട: മൊതക്കര വാളിപ്ലാക്കൽ അമ്മിണി (92) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മകൾ: ലൈല. FRIWDD1 Ammini ഔസേഫ് സുൽത്താൻ ബ​ത്തേരി: ആറാംമൈലിൽ പുല്ലാർക്കാട്ട് ഔസേഫ് (പാപ്പു -82) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ജോയി, ബിനു, ജിൻസി, പരേതനായ ഗിൽബി (വർഗീസ്). മരുമക്കൾ: സണ്ണി, ജിഷ, നീതു. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് ചെതലയം മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. FRIWDD3 Ouseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.