കൊയിലാണ്ടി: വിദ്യാഭ്യാസ രംഗത്ത് ആർ.എസ്.എസ് നയം നടപ്പാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് എസ്.എഫ്.ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് പി.കെ. ബിജു പറഞ്ഞു. എസ്.എഫ്.ഐ 47ാം ജില്ല സമ്മേളനത്തിനു തുടക്കംകുറിച്ചു നടന്ന റാലിയുടെ ഭാഗമായി കാപ്പാട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാതുർവർണ്യം തിരിച്ചുകൊണ്ടുവരുന്ന തരത്തിൽ പുതിയ പാഠപുസ്തകങ്ങൾ സൃഷ്ടിക്കുകയും പുതിയ വിദ്യാഭ്യാസ നയങ്ങൾ രൂപവത്കരിക്കുകയും ചെയ്ത് ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന നയമാണ് കേന്ദ്രം നടപ്പാക്കുന്നത്. രാജ്യത്തെ വീണ്ടും കോളനിവത്കരണത്തിലേക്ക് എത്തിക്കുകയാണ് മോദിയും അമിത് ഷായും ചെയ്യുന്നത്. ഇന്ത്യയെ വിൽക്കുന്ന കച്ചവടക്കാരായി ഇവർ മാറുമ്പോൾ അദാനിയും അംബാനിയുമെല്ലാം രാജ്യം വിൽക്കുന്ന സ്ഥാപനങ്ങൾ വാങ്ങുന്നവരാകുന്നു. എൽ.ഐ.സിയും റെയിൽവേയും എയർ ഇന്ത്യയുമെല്ലാം വിറ്റുതുലക്കുന്നവരായി ഇന്ത്യൻ ഭരണാധികാരികൾ മാറി. പ്രതിവർഷം രണ്ടു കോടിയിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയാണ് രാജ്യത്ത്. രാജ്യം നിലവിൽ വരാൻ ഒരു പങ്കും വഹിക്കാത്തവർ രാജ്യത്തെ സമ്പത്ത് മുഴുവൻ നശിപ്പിക്കുന്നവരായി മാറി. രാജ്യത്തെ വ്യവസായ രംഗം ശക്തിപ്പെടുത്താൻ തങ്ങൾക്കാവില്ലെന്നും പൊതുജനങ്ങൾക്ക് ആരോഗ്യം നൽകാനും വിദ്യാഭ്യാസം നൽകാനും തങ്ങൾക്കാവില്ലെന്നും മോദി പരസ്യമായി പറയുന്നു. ഇത് തിരിച്ചറിയുന്ന പൊതുസമൂഹം പ്രതിഷേധിക്കുമ്പോൾ അവരെ രാജ്യത്തിന്റെ ശത്രുക്കളാണെന്നു പറഞ്ഞ് അകറ്റാൻ നോക്കുകയാണെന്നും ബിജു പറഞ്ഞു. ജില്ല പ്രസിഡന്റ് ആർ. സിദ്ദാർഥ് അധ്യക്ഷത വഹിച്ചു. തിരുവങ്ങൂരിൽ നിന്നാരംഭിച്ച വിദ്യാർഥി റാലി കാപ്പാട് എത്തിയതിനു ശേഷമാണ് പൊതുസമ്മേളനം ആരംഭിച്ചത്. അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, കാനത്തിൽ ജമീല എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, കെ.കെ. മുഹമ്മദ്, കെ.കെ. ദിനേശൻ, എസ്.എഫ്.ഐ ജില്ല സെക്രട്ടറി അതുൽ എന്നിവർ സംസാരിച്ചു. അമൽ രാജിവ് സ്വാഗതം പറഞ്ഞു. ---------------------------- koy 1 എസ്.എഫ്.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ചു നടന്ന റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.