തെങ്ങ് കയറുന്നതിനിടെ വീണു മരിച്ചു

ആലക്കോട്: തെങ്ങുകയറ്റ തൊഴിലാളി ജോലിക്കിടെ വീണു മരിച്ചു. ആലക്കോട് പാത്തന്‍പാറ മേലോരംതട്ടിലെ തോട്ടപ്പള്ളില്‍ ബിജു (42) ആണ് മരിച്ചത്. സ്വകാര്യവ്യക്തിയുടെ തെങ്ങിന്‍തോപ്പില്‍ തെങ്ങുകയറ്റ യന്ത്രമുപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെയായിരുന്നു അപകടം. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോസ് -ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സോജി. മക്കള്‍: സജയ്, സ്‌നേഹ. biu alakkode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.