വായനശാല ഉദ്ഘാടനം ചെയ്തു

ചേളന്നൂർ: ഗ്രാമോദ്ധാരണ കമ്മിറ്റി ആൻഡ്​ ജ്ഞാനോദയം വായനശാലയുടെ പുതിയ കെട്ടിടം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്​ഘാടനം ചെയ്തു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. നൗഷീർ ലൈബ്രറി റൂം ഉദ്ഘാടനം ചെയ്തു. പി.ആർ. നാഥൻ മുഖ്യപ്രഭാഷണം നടത്തി. ചേളന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഗൗരി പുതിയോത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സി.പി. നൗഷീർ, വാർഡ് അംഗം പി. ദിനേശൻ, ചേളന്നൂർ സൗത്ത് മേഖല സെക്രട്ടറി പ്രഭാകരൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി.വി.ടി. പ്രേമദാസൻ, ബി.ജെ.പി ചേളന്നൂർ മണ്ഡലം പ്രസിഡന്‍റ്​ കെ.പി. സുധാകരൻ, ഐ.യു.എം.എൽ ചേളന്നൂർ മണ്ഡലം പ്രസിഡന്‍റ്​ സി.പി. അബ്ദുറഹിമാൻ കുട്ടി മദനി, എൻ.സി.പി ചേളന്നൂർ മണ്ഡലം പ്രസിഡന്‍റ്​ എം. രഘുനാഥ്, വെൽഫെയർ പാർട്ടി എലത്തൂർ മണ്ഡലം വൈസ് പ്രസിഡന്‍റ്​ ഷൗക്കത്ത് കക്കോടി, പ്രോഗ്രാം കൺവീനർ ഹനീഫ പനായി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പി.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT