പെരുവയലിൽ സമ്പൂർണ പെൻഷൻ കാമ്പയിൻ

കുറ്റിക്കാട്ടൂർ: അർഹരായ മുഴുവൻപേർക്കും സാമൂഹിക സുരക്ഷാപെൻഷൻ ഉറപ്പാക്കുന്നതിന് ജനകീയ കാമ്പയിനുമായി പെരുവയൽ ഗ്രാമപഞ്ചായത്ത്. അറിവില്ലായ്മയോ സാങ്കേതിക തടസ്സമോ കാരണം പെൻഷൻ ലഭിക്കാത്തവർക്കായി ഏപ്രിൽ ഒന്നു മുതൽ 30വരെയാണ് കാമ്പയിൻ. ഏപ്രിൽ അഞ്ചിനകം വാർഡ് തലത്തിൽ വിപുല യോഗങ്ങൾ ചേരും. സാമൂഹിക സുരക്ഷ പെൻഷൻ മാനദണ്ഡങ്ങളും ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർക്കുള്ള ഇരട്ട പെൻഷൻ സംബന്ധിച്ചുമെല്ലാം വിവരിക്കുന്ന ലഘുലേഖ പ്രത്യേകമായി തയാറാക്കിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് വ്യാപക പ്രചാരണം നടത്തും. വാടക വീടുകളിൽ താമസിക്കുന്നവർക്കായി പ്രത്യേക ഇടപെടൽ നടത്തും. ഏപ്രിൽ 18 മുതൽ 24 വരെയുള്ള തീയതികളിൽ ഏഴ് മേഖലകളിൽ ക്യാമ്പ് ഒരുക്കും. ഓൺലൈൻ രജിസ്ട്രേഷൻ, സംശയനിവാരണം, പരാതി സ്വീകരിക്കൽ, പെൻഷൻ വിതരണരീതിയിലെ മാറ്റം എന്നിവക്കാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ ലഭിക്കുന്ന അപേക്ഷകളിൽ ഏപ്രിൽ 30ന് ചേരുന്ന ഭരണസമിതി തീരുമാനം കൈക്കൊള്ളും. കാമ്പയിനുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിൽ പ്രസിഡന്റ് എം.കെ. സുഹറാബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷറഫുദ്ദീൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ സുബിത തോട്ടാഞ്ചേരി, സീമ ഹരീഷ്, അസി. സെക്രട്ടറി നിഷാന്ത്, സി.ഡി.എസ് ചെയർപേഴ്സൻ റീന, സി.എം. സദാശിവൻ, എം.എം. പ്രസാദ്, ഉനൈസ് അരീക്കൽ, അബിത പട്ടോത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT