ബിസിനസ് ക്ലബ് സ്നേഹവീട് കൈമാറി

കോഴിക്കോട്: 2018ൽ പുത്തുമല മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കോഴിക്കോട്ടെ ബിസിനസ് ക്ലബ് പ്രഖ്യാപിച്ച 'സ്നേഹവീട്' രണ്ടാംഘട്ടം കൈമാറൽ വ്യാഴാഴ്ച നടക്കും. വയനാട് മേപ്പാടിയിൽ ഉച്ച 2.30ന് ജി.ടെക് എജുക്കേഷൻ സി.എം.ഡി മെഹ്റൂഫ് മണലൊടി, മൈ ജി ഡിജിറ്റൽ സി.എം.ഡി എ.കെ. ഷാജി, പ്രവാസി വ്യവസായികളായ ഉണ്ണി ഒളകര, വി.ടി. അബ്ദുൽസലീം പരപ്പൻപൊയിൽ എന്നിവർ മൂന്ന് വീടുകളുടെ ഉടമസ്ഥർക്ക് താക്കോൽ കൈമാറുമെന്ന്​ ബിസിനസ് ക്ലബ് പ്രസിഡന്റ് അൻവർ സാദത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT