ചെറൂപ്പയിൽ ഹൈദരലി ശിഹാബ് തങ്ങൾ സ്മാരകത്തിന് തറക്കല്ലിട്ടു

മാവൂർ: മഹല്ലിലെ വിദ്യാർഥികൾ, വിധവകൾ, രോഗികൾ തുടങ്ങിയവർക്ക് വിവിധ സേവനങ്ങൾ ചെയ്തുകൊടുക്കാനായി ചെറൂപ്പ ഷറഫുദ്ദീൻ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന സാംസ്കാരിക സേവന കേന്ദ്രത്തിന്റെ തറക്കല്ലിടൽ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹല്ല് പ്രസിഡന്റ് എ.കെ. മുഹമ്മദലി, ജനറൽ സെക്രട്ടറി എം.കെ. റസാക്ക് മാസ്റ്റർ, ഖതീബ് കെ.സി. മുഹമ്മദ് ഫൈസി, അബൂബക്കർ ഫൈസി മലയമ്മ, ഒ.പി. അഷ്റഫ്, അലി അക്ബർ മുക്കം, അയ്യൂബ് കൂളിമാട്, കെ.എം.എ. റഹ്മാൻ, എ.കെ. ഉമ്മർ, വി.കെ. റസാക്ക്, സൈദലവി ഖാസിമി, കെ. മൂസക്കുട്ടി ഹാജി, വി. മോയിൻ കുട്ടി ഹാജി, പി. പരീക്കുട്ടി, എം.എം. ഉമ്മർ ഹാജി, സി.കെ. അബ്ദുല്ല, വി.കെ. ലത്തീഫ്, എം.എം. മുഹമ്മദ്, യാസിർ, യു.കെ. കബീർ, വി.കെ. ബഷീർ, ഒ.പി. അസീസ് ഹാജി, പി. സലീം, എൻ. അബൂബക്കർ ഹാജി, പി. ബിച്ചു എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT