ഓമശ്ശേരി: തെച്യാട് അൽ ഇർശാദ് ചാരിറ്റബിൾ സൊസൈറ്റി വർഷങ്ങളായി നടത്തിവരുന്ന അൽ ഇർശാദ് കാമ്പസിൽ നടന്നു. ഓമശ്ശേരി, തിരുവമ്പാടി റേഞ്ച് പരിധിയിലെ മുഴുവൻ മദ്റസ അധ്യാപകർക്കും മുക്കം, മലയമ്മ ഭാഗികമായും അൽ ഇർശാദ് പ്രദേശവാസികൾക്കും സ്ഥാപന ജീവനക്കാർക്കും ചെയ്തു. ഒന്നാംഘട്ട വിതരണ പരിപാടിയിൽ 500 കുടുംബങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റാണ് നൽകിയത്. എസ്.എം.എ കോഴിക്കോട് ജില്ല സെക്രട്ടറി അബ്ദുസ്സബൂർ തങ്ങൾ അവേലം വിതരണ ഉദ്ഘാടനം നടത്തി. സെക്രട്ടറി വി. ഉസൈൻ മേപ്പള്ളി അധ്യക്ഷത വഹിച്ചു. ഇബ്രാഹീം സഖാഫി താത്തൂർ, എ.കെ. മുഹമ്മദ് സഖാഫി ശരീഫ് എന്നിവർ സംസാരിച്ചു. ടി.സി. അബ്ദുറസാഖ് സഖാഫി സ്വാഗതവും ടി. ഉസൈൻ മുസ്‍ലിയാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.