മാവൂർ: കളഞ്ഞുകിട്ടിയ മൂന്നര പവന്റെ സ്വർണാഭരണം തിരിച്ചേൽപ്പിച്ച് യുവാവ്. കായലം ഭൂദാനം കോളനിയിലെ ശ്രീക്കുട്ടനാണ് മാതൃകയായത്. മാർച്ച് 10ന് രാത്രി കൂളിമാടിൽനിന്നാണ് 3.5 പവനോളം തൂക്കം വരുന്ന സ്വർണമാല വീണുകിട്ടിയത്. തുടർന്ന് മാവൂർ പൊലീസിൽ അറിയിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ വിവരം പ്രചരിപ്പിക്കുകയുമായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട ഉടമ ചൊവ്വാഴ്ച മാവൂർ പൊലീസ് സ്റ്റേഷനിലെത്തി മാല സ്വീകരിച്ചു. രാത്രിയിലായിട്ടുപോലും സ്വർണാഭരണം ഉടമക്ക് തിരിച്ചേൽപ്പിക്കാൻ സത്യസന്ധത കാണിച്ച ശ്രീക്കുട്ടനെ മാവൂർ പൊലീസ് അഭിനന്ദിച്ചു. മാവൂർ പൊലീസ് ഇൻസ്‍പെക്ടർ കെ. വിനോദൻ, എസ്.ഐമാരായ മഹേഷ് കുമാർ, എ.പി. അബ്ബാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉടമക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.