ചോമ്പാൽ സ്പോർട്സ് കൾച്ചറൽ അക്കാദമി രൂപവത്കരിച്ചു

അഴിയൂർ: കായിക-സാംസ്കാരിക മേഖലകളിലെ ഉയർച്ച ലക്ഷ്യമാക്കി ചോമ്പാൽ സ്പോർട്സ് കൾചറൽ അക്കാദമി രൂപവത്കരിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ചാണ് അക്കാദമിയുടെ പ്രവർത്തനം. ഏപ്രിലിൽ ഫുട്ബാൾ, വോളിബാൾ കോച്ചിങ് ക്യാമ്പുകൾ ആരംഭിക്കും. മേയിൽ ടൂർണമെന്റുകളും നാടക ക്യാമ്പും നടത്താൻ തീരുമാനിച്ചു. ചെയർമാൻ കെ.പി. പ്രീജിത്ത് കുമാർ, വൈസ് ചെയർമാൻ കലേഷ് കുമാർ, കൺവീനർ സുജിത് പുതിയോട്ടിൽ, ജോയന്റ് കൺവീനർ പി. സുബി, ട്രഷറർ പി.വി. ധനേഷ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.