പ്രീപ്രൈമറി കലോത്സവം

അത്തോളി: വേളൂർ ജി.എം.യു.പി സ്‌കൂൾ പ്രീപ്രൈമറി കലോത്സവവും അനുമോദന സദസ്സും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ.സി. മുഹമ്മദ് ബഷീർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ എ.എം. സരിത, വി.എം. ഷിജു, വിനിഷ ഷാജി, ഷിബു ഇടവന, സജിത എന്നിവർ സംസാരിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.