അസാപ്​ കരിയർ ഗൈഡൻസ്​ സെമിനാർ രണ്ടിന്

കോഴിക്കോട്​: അസാപ് കേരള കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു. ടെക്നിക്കൽ വിദ്യാർഥികൾക്കും ബിരുദധാരികൾക്കും മികച്ച തൊഴിലവസരങ്ങളിലേക്ക് വഴികാട്ടുന്ന സെമിനാർ ഏപ്രിൽ രണ്ടിന് രാവിലെ 10ന്​ വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളജ് ഓഡിറ്റോറിയത്തിലാണ്​ നടക്കുക. കാലിക്കറ്റ്​ എൻ.ഐ.ടിയിലെ സൻെറർ ഫോർ കരിയർ ഡെവലപ്മൻെറ് വൈസ് ചെയർ പേഴ്സൻ ഡോ. വിനയ് വി. പണിക്കർ ക്ലാസെടുക്കും. 2019, 20, 21, 22 വർഷങ്ങളിൽ ബി.ടെക്, പോളിടെക്നിക് ഡിപ്ലോമ എന്നിവ പാസായവർക്കും ഉപകാരപ്പെടും. സൗജന്യ സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://tinyurl.com/3h7m9azx എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 7907828369, 9495999783.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.