പി.കെ. ആശില്‍
ചേമഞ്ചേരി: തിരുവങ്ങൂരില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഒളവണ്ണ സാസ് മഹല്‍ ഹൗസില്‍ പി.കെ. ആശില്‍ (25) നെയാണ് കൊയിലാണ്ടി പൊലീസും ഡാന്‍സാഫ് സ്ക്വാഡും പിടികൂടിയത്. തിരുവങ്ങൂര്‍ സ്കൂളിന് സമീപത്തെ സർവിസ് റോഡില്‍വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 12 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് മേധാവി കെ.ഇ. ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പൊലീസും നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി പ്രകാശന് പടന്നയിലിന്റെ കീഴിലുള്ള ജില്ല ഡാന്‍സാഫ് സ്കോഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. മനോജ് രാമത്ത് എ.എസ്.ഐമാരായ വി.സി. ബിനീഷ്, വി.വി. ഷാജി, സി.പി.ഒമാരായ ശോഭിത്ത്, അഖിലേഷ്, ശ്യാംജിത്ത്, അതുല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.