പരീക്ഷ പെ ചര്‍ച്ച: അഞ്ചാം പതിപ്പ് ഏപ്രില്‍ ഒന്നിന്

കോഴിക്കോട്​: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളുമായി സംവദിക്കുന്ന പരീക്ഷ പെ ചര്‍ച്ചയുടെ അഞ്ചാം പതിപ്പ് ഏപ്രില്‍ ഒന്നിന് നടക്കും. രാവിലെ 11 മുതല്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിദ്യാർഥികള്‍ പങ്കെടുക്കണമെന്ന് കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ അറിയിച്ചു. പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാർഥികളുടെ സംശയനിവാരണവും അവരുടെ മാനസിക പിരിമുറുക്കം ഒഴിവാക്കുകയുമാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പരീക്ഷ പെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ചര്‍ച്ചയുടെ ഭാഗമായി നടത്തുന്ന ക്രിയേറ്റിവ് റൈറ്റിങ്​ മത്സരത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 15.7 ലക്ഷം വിദ്യാർഥികളാണ്. ഇതിലെ വിജയികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.