ബേപ്പൂർ മണ്ഡലം വെൽഫെയർ ഹോം സമർപ്പണം ഇന്ന്

ഫറോക്ക്: വെൽഫെയർ പാർട്ടി പത്താം വാർഷികത്തോടനുബന്ധിച്ച് ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച വെൽഫെയർ ഹോമിന്റെ സമർപ്പണം തിങ്കളാഴ്ച രാവിലെ 11ന് സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി നിർവഹിക്കും. കോഴിക്കോട് കോർപറേഷൻ ഡിവിഷൻ 46ലെ ചെറുവണ്ണൂർ കരിമ്പാടം കോളനിയിലാണ് പുതിയ വീട് നിർമിച്ചത്. ചടങ്ങിൽ ജില്ല വൈസ് പ്രസിഡൻറ് എ.പി. വേലായുധൻ മുഖ്യാതിഥിയാകും. മണ്ഡലം പ്രസിഡൻറ് എം.എ. ഖയ്യൂം അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.