മാവൂരിൽ സേവന മേഖലക്ക് ഊന്നല്‍

മാവൂർ: സേവനമേഖലക്ക് മുന്‍തൂക്കം നൽകി മാവൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്. 24,01,37,222 രൂപയുടെ ബജറ്റാണ് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ് അവതരിപ്പിച്ചത്. കോവിഡ് പ്രതിസന്ധി അഭിമുഖീകരിച്ചപ്പോഴും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ അഭിമാനകരമായ നേട്ടമുണ്ടാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. സേവന മേഖലക്ക് 1,16,03,600 രൂപയാണ് വകയിരുത്തിയത്. ഉൽപാദന മേഖലക്ക് 63,00,000 രൂപയും പശ്ചാത്തലത്തിന് 2,03,50,000 രൂപയും വകയിരുത്തി. ഭവനപദ്ധതികള്‍ക്കായി 1.5 കോടി രൂപയും കുടിവെള്ള പദ്ധതികള്‍ക്കായി 6.61 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. ഗ്രാമപഞ്ചായത്തിന്റെ മീറ്റിങ് ഹാളില്‍ നടന്ന ബജറ്റ് അവതരണ യോഗത്തില്‍ പ്രസിഡന്റ് പുലപ്പാടി ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT