ദേവരാജൻ മാസ്റ്റർ അനുസ്മരണം ഇന്ന്

ബേപ്പൂർ: മലയാള ചലച്ചിത്രഗാനസംവിധായകനായിരുന്ന ജി. ദേവരാജൻ മാസ്റ്ററെ അനുസ്മരിക്കുന്നതിനായി ബേപ്പൂർ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം ഞായറാഴ്ച വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിലിം ക്രിട്ടിക് അവാർഡ് ജേതാവായ സിനിമ പിന്നണി ഗായകൻ പി.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. മെഹ്റൂഫ് രാജ് അനുസ്മരണ പ്രഭാഷണം നടത്തും. ഗായകൻ ബേപ്പൂർ സുരേന്ദ്രൻ, മിമിക്രി ആർട്ടിസ്റ്റ് അനിൽ ബേബി എന്നിവരെ ആദരിക്കും. അനുസ്മരണ പരിപാടിയോടനുബന്ധിച്ച് ബേപ്പൂരിലെ 25 ഗായിക-ഗായകന്മാർ ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ 25 ഗാനങ്ങൾ ആലപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT