കൊടിയത്തൂർ: കാരക്കുറ്റി പാടശേഖരസമിതിക്ക് ഇനി പുതിയ ട്രാക്ടറും. ട്രാക്ടർ സമയത്ത് കിട്ടാതെ ബുദ്ധിമുട്ടാവുന്ന പതിവ് ഒഴിവാക്കാനാണ് സർക്കാർ സബ്‌സിഡിയോടെ സ്വന്തമായി ഒരെണ്ണം പാടശേഖരസമിതി വാങ്ങിച്ചത്. ന്യൂജൻ ഫാർമേഴ്സ് ക്ലബുമായി ചേർന്ന് വിഷരഹിത നെല്ലുൽപാദിപ്പിക്കുന്നതിനൊപ്പം പുതിയ പുതിയ നെൽവിത്തിനങ്ങൾ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മുള്ളൻ കൈമ, രക്തശാലി, കറുവാച്ചി, കൃഷ്ണ കമോദ്, ബ്ലാക്ക് ജാസ്മിൻ തുടങ്ങിയ പുതിയ ഇനങ്ങളും ഒപ്പം പഴയ ഇനങ്ങളായ ആതിര, ഐശ്വരി, ഉമ തുടങ്ങിയ നെല്ലിനങ്ങളുമാണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. കാരക്കുറ്റി നടക്കൽ പാടത്ത് ട്രാക്ടറോടിച്ച് കെ.എം. ട്രാക്ടേഴ്‌സ് മാനേജിങ് പാർട്ട്ണർ എം. കമറുദ്ദീൻ ഉദ്‌ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. കൃഷി ഓഫിസർ കെ.ടി. ഫെബിത, പാടശേഖരസമിതി പ്രസിഡന്റ് റസാഖ് കൊടിയത്തൂർ, സെക്രട്ടറി സി.കെ. അബ്ദുല്ലാഹ്, എം.എ. അബ്ദുറഹ്മാൻ, കെ.കെ.സി. നാസർ, പ്രസ് ക്ലബ് പ്രസിഡന്റ് ഫസൽ ബാബു, വി. അഹമ്മദ്, അബ്ദുൽ ചാലിയാർ എന്നിവർ സംബന്ധിച്ചു. Kdr 3 കാരക്കുറ്റി നടക്കൽ പാടത്ത് ട്രാക്ടറോടിച്ച് കെ.എം ട്രാക്ടേഴ്‌സ് മാനേജിങ് പാർട്ട്ണർ എം. കമറുദ്ദീൻ ഉദ്‌ഘാടനം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.