ഇരുവഴിഞ്ഞിപ്പുഴ ശുചീകരിച്ചു

കൊടിയത്തൂർ: മാലിന്യങ്ങൾ അനുദിനം കുമിഞ്ഞുകൂടുന്ന ഇരുവഴിഞ്ഞിപ്പുഴ ശുചീകരിച്ചു. തെളിനീരൊഴുകും നവകേരളം; എന്റെ നദി എന്റെ ജീവൻ എന്ന മുദ്രാവാക്യവുമായാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പുഴ ശുചീകരിച്ചത്. ഗ്രീൻ കെയർ മിഷൻ, അക്ഷര കൂളിമാട്, ഇടവഴിക്കടവ് പൗരസമിതി, എവർഷൈൻ പാഴൂര്, കയാക്ക് ഗ്രാം കയാക്കിങ്​ ടീം, സോലസ് ഫൗണ്ടേഷൻ, എന്റെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മ, വിഖായ ടീം, ബ്ലാക്ക് കോബ്ര, ടീം വെൽഫെയർ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.കെ. നെദീറ, ഗ്രാമ പഞ്ചായത്ത്​ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.ടി. റിയാസ്, ആയിഷ ചേലപ്പുറം, പഞ്ചായത്ത്​ മെംബർമാരായ ഫസൽ കൊടിയത്തൂർ, ടി.കെ. അബൂബക്കർ, സുഹ്റ വെള്ളങ്ങോട്ട്, ചാത്തമംഗലം പഞ്ചായത്ത് മെംബർ റഫീഖ്, നാസർ എറക്കോടൻ തുടങ്ങിയവർ സംബന്ധിച്ചു. പുഴയിൽനിന്ന് ശേഖരിച്ച മാലിന്യങ്ങൾ ഗ്രീൻ വാംസ് കമ്പനിക്കായി കൈമാറി. പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച ചെറുവാടിയിലെ ചാലിത്തോട് പ്രദേശത്തെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും ശുചീകരിക്കും. Kdr 2 ഇരുവഴിഞ്ഞി ശുചീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT