ഓമശ്ശേരി: 'ഹരിതം, സുന്ദരം, ഓമശ്ശേരി' മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ഇരുതുള്ളിപ്പുഴയുടെ കൂടത്തായി ഓടറാപ്പ് മുതൽ വെസ്റ്റ് വെണ്ണക്കോട് മാതോലത്ത് കടവു വരെ 15 കിലോമീറ്ററോളം ഭാഗം പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരിച്ചു. 'ഇരുതുള്ളിയിൽ തെളിനീരൊഴുകട്ടെ' എന്ന മുദ്രാവാക്യവുമായാണ് വൻ ജനാവലി പങ്കെടുത്ത മഹായജ്ഞത്തിലൂടെ പഞ്ചായത്ത് ഭരണസമിതി വൃത്തിയാക്കിയത്. കൊളത്തക്കരയിൽ ജില്ല കലക്ടർ ഡോ. നരസിംഹുഗരി ടി.എൽ. റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എസ്.പി. ഷഹന, പഞ്ചായത്തംഗം കെ. ആനന്ദ കൃഷ്ണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. അബ്ദുല്ലക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. കുഞ്ഞായിൻ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.വി. അബ്ദുൽ റഹ്മാൻ, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. അഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. രാധാമണി സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഒ.പി. സുഹറ നന്ദിയും പറഞ്ഞു. കൂടത്തായിയിൽ പഞ്ചായത്ത് മെംബർമാരായ എം. ഷീജ ബാബു, കെ. കരുണാകരൻ മാസ്റ്റർ, കെ.പി. രജിത, പി.കെ. ഗംഗാധരൻ എന്നിവർ ചേർന്ന് ഫ്ലാഗ്‌ഓഫ് ചെയ്തു. സംഘാടക സമിതി ഭാരവാഹികളായ നൗഷാദ് തോട്ടത്തിൽ, കെ.പി. അഷ്‌റഫ് കൂടത്തായി, പി.പി. ജുബൈർ നേതൃത്വം നൽകി. വെളിമണ്ണയിൽ പഞ്ചായത്ത് അംഗങ്ങളായ സീനത്ത് തട്ടാഞ്ചേരി, പങ്കജവല്ലി, എം. ഷീല, ഡി. ഉഷാദേവി എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. ടി.ടി. മനോജ് കുമാർ, കുന്നത്ത് നാസർ നേതൃത്വം നൽകി. നടമ്മൽ പൊയിലിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഒ.പി. സുഹറ, പഞ്ചായത്തംഗം അശോകൻ പുനത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. ടി.എൻ. അബ്ദുൽ റസാഖ്, പി. ഇബ്രാഹീം, ജാഫർ പാലാഴി നേതൃത്വം നൽകി. മാതോലത്ത് കടവിൽ വാർഡ് അംഗം മൂസ നെടിയേടത്ത് ഫ്ലാഗ് ഓഫ് ചെയ്തു. നസീം വെസ്റ്റ് വെണ്ണക്കോട്, കെ.കെ. ശരീഫ് നേതൃത്വം നൽകി. ഫോട്ടോ: 'ഇരുതുള്ളിയിൽ തെളിനീരൊഴുകട്ടെ' ഇരുതുള്ളിപ്പുഴ ശുചീകരണം കൊളത്തക്കരയിൽ ജില്ല കലക്ടർ ഡോ. നരസിംഹുഗരി ടി.എൽ. റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.