ഭരണഘടനയുടെ കാവലാളാകേണ്ടവർ അന്തകരാകരുത് -അഡ്വ. പി.ടി.എ. റഹീം എം.എൽ.എ

കുന്ദമംഗലം: ഭരണഘടന നൽകുന്ന സംരക്ഷണവും സുരക്ഷയുമാണ് പൗരന്മാരുടെ ശക്തിയെന്നും കടമകളും അവകാശങ്ങളും സംബന്ധിച്ച ബോധ്യത്തോടെ ഭരണഘടനയുടെ കാവലാളാവാൻ രാജ്യത്തെ ജനങ്ങൾക്ക് സാധ്യമാകണമെന്നും അഡ്വ. പി.ടി.എ. റഹീം എം.എൽ.എ അഭിപ്രായപ്പെട്ടു. ഫോറം ഫോർ സ്പിരിച്വൽ തോട്ട്സ് കാലിക്കറ്റ് ചാപ്റ്റർ 'മതേതരത്വവും ഭരണഘടന അവകാശങ്ങളും' വിഷയത്തിൽ സംഘടിപ്പിച്ച ടേബ്​ൾ ടോക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ കാവലാളാകേണ്ട ജുഡീഷ്യറിയും ലെജിസ്ലേച്ചറും അന്തകരാകരുതെന്നും ദൗത്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫോറം ഫോർ സ്പിരിച്വൽ തോട്ട്സ് ചെയർമാൻ എൻജിനീയർ മമ്മദ് കോയ അധ്യക്ഷത വഹിച്ചു. ഡോ. അഷ്റഫ് വാളൂർ വിഷയാവതരണം നടത്തി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഖാലിദ് കിളിമുണ്ട, ടി.കെ. സീനത്ത്, കുന്ദമംഗലം പ്രസ് ക്ലബ് പ്രസിഡന്റ് എം. സിബ്ഹത്തുള്ള, ഇ.പി. ലിയാഖത്ത് അലി, പി.ടി. അബ്ദുൽ മജീദ് സുല്ലമി, ടി.പി. ഹുസൈൻകോയ, ഫോറം ഫോർ സ്പിരിച്വൽ തോട്ട്സ് കൺവീനർ ശുക്കൂർ കോണിക്കൽ, ഷഫീഖ് എരഞ്ഞിക്കൽ, തൻവീർ കുന്ദമംഗലം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT