മസ്ജിദുൽ ഇഹ്‌സാൻ ജനറൽ ബോഡി

കുന്ദമംഗലം: മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് ജനറൽ ബോഡി യോഗം മഹല്ല് ഖാദി വി.പി. ബഷീർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഇ.പി. ലിയാഖത്ത് അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. അബ്ദുറഹ്മാൻ റിപ്പോർട്ടും ട്രഷറർ ഇ.പി. അൻവർ സാദത്ത് വരവു ചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് വർണാധികാരികൂടിയായ വി.പി. ബഷീർ നേതൃത്വം നൽകി. എം. സിബ്ഹത്തുള്ള (പ്രസി), എം.കെ. സുബൈർ, എൻ. അലി (വൈസ് പ്രസി), പി.എം. ശരീഫുദ്ദീൻ (സെക്ര), എ.കെ. യുസുഫ് മാസ്റ്റർ, പി. അലി (ജോ. സെക്രട്ടറിമാർ), പി.പി. മുഹമ്മദ് (ട്രഷ), എൻ. റഷീദ് (ജോ. ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT