കെ.എൻ.ഇ.എഫ് ഐക്യദാർഢ്യ പ്രകടനം

കോഴിക്കോട്: തൊഴിൽ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി നവലിബറൽ ഉദാരവത്കരണ നയങ്ങളും തൊഴിലാളി വിരുദ്ധ നയങ്ങളും നടപ്പിലാക്കുന്ന കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച്​ കെ.എൻ.ഇ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനം നടത്തി.കിഡ്സൺ കോർണറിൽ സമാപന യോഗം സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഷറഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞു. ഒ.സി. സജീന്ദ്രൻ, വി.എ. മജീദ്, എ.പ്രമോദ് കുമാർ, സത്യൻ, സനിൽകുമാർ, നാസർ, റിധീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. രതീഷ് കുമാർ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT