വടകര: സാധാരണ മനുഷ്യരുടെ ഉന്നമനത്തിനായി പദ്ധതികളാവിഷ്കരിക്കുകയും പൊതുസമൂഹത്തെ ഒപ്പംനിർത്തി വിജയപഥത്തിലെത്തിക്കുകയും ചെയ്ത, സാമൂഹിക പ്രതിബദ്ധത മുഖമുദ്രയാക്കിയ മാതൃക പൊതുപ്രവർത്തകനായിരുന്നു എ.പി. കുഞ്ഞിക്കണ്ണൻ മാസ്റ്ററെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. മികച്ച അധ്യാപകനും സഹകാരിയും ജീവകാരുണ്യ പ്രവർത്തകനും കെ. കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ ചെയർമാനുമായിരുന്ന ഓർക്കാട്ടേരിയിലെ എ.പി. കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ മൂന്നാം ചരമവാർഷികാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മികച്ച പാലിയേറ്റിവ് കെയർ പ്രവർത്തകൻ വെള്ളാറ ദാസനെ കെ.കെ. രമ എം.എൽ.എ ആദരിച്ചു. ഏറാമല പഞ്ചായത്തിലെ ആശാവർക്കർമാരെ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, എം.കെ. ഭാസ്കരൻ എന്നിവർ ആദരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അധ്യക്ഷൻ ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ എ.പി സ്മാരക പ്രഭാഷണം നടത്തി. ഒ. മഹേഷ് കുമാർ, ഇല്ലത്ത് ദാമോദരൻ, ടി.എൻ.കെ. ശശീന്ദ്രൻ, കെ.കെ. അമ്മദ്, എ.കെ. ബാബു, രാജഗോപാലൻ രയരോത്ത്, ടി.കെ. വാസു, ഒ.പി. മൊയ്‌തു, ഉസ്മാൻ പിണങ്ങോട്ട്, എ.കെ. കുഞ്ഞിരാമൻ, കൂർക്കയിൽ ശശി എന്നിവർ സംസാരിച്ചു. പി.കെ. രാജൻ സ്വാഗതവും പി. രമേഷ് ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.