ബി.ജെ.പിക്ക്​ ബദലായി എൻ.സി.പി മുന്നേറ്റം -പി.സി. ചാക്കോ

കോഴിക്കോട്: ബി.ജെ.പിക്ക് ബദലാകാൻ ഇന്ത്യയിൽ കോൺഗ്രസ് പാർട്ടിക്ക് കഴിയാത്ത സാഹചര്യത്തിൽ, ശരദ് പവാർ നേതൃത്വം കൊടുക്കുന്ന നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) ദൗത്യം ഏറ്റെടുത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. കോഴിക്കോട് എൻ.സി.പി സൗത്ത് ബ്ലോക്ക് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എം.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ പി.എം. സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ആലിക്കോയ, പ്രഫ​. ജോബ് കാട്ടൂർ, മുക്കം മുഹമ്മദ്, ടി.പി. വിജയൻ, അഡ്വ. എം.പി. സൂര്യ നാരായണൻ, പി.ആർ. സുനിൽ സിങ്, കെ.കെ. രാജേഷ്, എ. അഭിലാഷ് ശങ്കർ എന്നിവർ സംസാരിച്ചു സി.ഇ.വി. ഗഫൂർ സ്വാഗതവും ജലീൽ കുറ്റിച്ചിറ നന്ദിയും പറഞ്ഞു. കോൺഗ്രസിൽനിന്നു രാജിവെച്ച 21 പ്രവർത്തകർക്ക്​ സ്വീകരണം നൽകി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT