ടാറിങ്ങിൽ അപാകത: വിജിലൻസ് പരിശോധനയെ തുടർന്ന് റോഡ് പൊളിച്ചുമാറ്റി

നാലുമാസം മുമ്പ് ടാറിട്ട റോഡാണിത് വേളം: പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ റോഡ് ടാറിങ്ങിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്ന് വിജിലൻസ് പരിശോധന നടത്തി. നാലുമാസം മുമ്പ് നടന്ന പള്ളിയത്തിനടുത്ത് മലനടുവിൽ രാജീവ് ഗാന്ധി ദശലക്ഷം കോളനി റോഡിന്റെ ടാറിങ്ങിലാണ് ക്രമക്കേട് നടന്നത്. ഇതേ തുടർന്ന് ടാറിങ് പൊളിച്ചുമാറ്റി. ജില്ല പഞ്ചായത്ത് ഫണ്ടിൽ ലക്ഷങ്ങൾ ചെലവഴിച്ചുനിർമിച്ച റോഡിന്റെ കയറ്റത്തിൽ ടാർ ഉറയ്ക്കാത്തതിനാലാണ് പൊളിച്ചുമാറ്റിയത്. കയറ്റത്തിലായതിനാൽ റോഡ് റോളർകൊണ്ട് അമർത്താനാവാത്തതിനാലാണ് ഉറക്കാതിരുന്നതെന്ന് വാർഡ് മെംബർ പറഞ്ഞു. തുടർന്ന് 35 മീറ്റർ ദൂരം പൊളിച്ചുമാറ്റി കോൺക്രീറ്റ് ചെയ്തതായും പറഞ്ഞു. പ്രവൃത്തിയുടെ തുടക്കത്തിലേ ആളുകൾക്ക് പരാതിയുണ്ടായിരുന്നു. റോഡ് ടാറിങ്ങിന് ഉപയോഗിച്ച കെമിക്കലിന്റെ തകറാന്നെന്നായിരുന്നു ചിലരുടെ പ്രചാരണം. റോഡിന്റെ സൈഡും ഇപ്പോൾ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. photo: പള്ളിയത്ത് മലനടുവിൽ രാജീവ് ദശലക്ഷം കോളനി റോഡ് ടാറിങ് അപാകതയെ തുടർന്ന് പൊളിച്ചുമാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT