അഴിയൂരിൽ സേവന മേഖലക്ക് മുൻഗണന

വടകര: അഴിയൂർ ഗ്രാമ പഞ്ചായത്ത് ബജറ്റിൽ സേവന മേഖലക്ക് മുൻഗണന. അതിദരിദ്രരുടെ ക്ഷേമം, കുടിവെള്ളം, ശുചിത്വം, ഉത്തരവാദിത്ത ടൂറിസം എന്നിവക്ക് ഫണ്ട് വകയിരുത്തി. പൊതുശ്മശാനം പൂർത്തിയാക്കാൻ 50 ലക്ഷം രൂപയും, അതി ദരിദ്രരെ കണ്ടെത്തി 50 പേരുടെ സമഗ്രവികസനത്തിന് 35 ലക്ഷം രൂപയും, പുഴയോര ടൂറിസം പദ്ധതിക്കുവേണ്ടി സർക്കാറിലേക്ക് പദ്ധതി തയാറാക്കാൻ തുക വകയിരുത്തിയും അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗീകരിച്ചു. ആകെ 20,23,57,517 വരവും 20,03,49,000 ചെലവും 20,08,517 മിച്ചവും വരുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അവതരിപ്പിച്ചു. കാക്കാച്ചിക്കുന്ന് കുടിവെള്ള പദ്ധതിക്ക് സ്ഥലമെടുപ്പ്, മൃഗാശുപത്രി കെട്ടിട നിർമാണം, തീരപ്രദേശത്ത് ജൈവവേലി, ബയോഡൈവേഴ്സിറ്റി രജിസ്റ്റർ, കുടുംബശ്രീ പ്രവർത്തകർക്ക് റിവോൾവിങ് ഫണ്ട്, പൊതു ആസ്തികൾ, കെട്ടിടങ്ങൾ ഡ്രോൺ ഉപയോഗിച്ച് വിവരശേഖരണം, വനിത, ശിശു, ഹരിത കർമസേന എന്നിവർക്കുള്ള പ്രത്യേക പദ്ധതികൾ എന്നിവക്കായി പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT