ബാലുശ്ശേരി: നവീകരിച്ച എൻ.സി.പി ബ്ലോക്ക് ഓഫിസ് ശനിയാഴ്ച വൈകീട്ട് നാലിന് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും. വനംമന്ത്രി എ.കെ. ശശീന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയാകും. ബാലുശ്ശേരി മാർജിൻഫ്രീ മാർക്കറ്റ് ഗ്രൗണ്ടിൽ പൊതുസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോക്ക് സ്വീകരണം നൽകും. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.വി. ഭാസ്ക്കരൻ കിടാവ് അധ്യക്ഷത വഹിക്കും. മറ്റു പാർട്ടികൾ വിട്ട് എൻ.സി.പിയിൽ ചേർന്ന പുതിയ പാർട്ടി പ്രവർത്തകരെ പി.സി. ചാക്കോ ഷാൾ അണിയിച്ച് സ്വീകരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ എം. ആലിക്കോയ, സി.പി.കെ. ഗുരുക്കൾ, പ്രഫ. ജോബ് കാട്ടൂർ, ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ്, എൻ.വൈ.സി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ജൂലേഷ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.