സർവകക്ഷി പ്രചാരണ ജാഥ

തിരുവള്ളൂർ: തിരുവള്ളൂരിലെ സ്റ്റീൽ പാലസ് ഉടമ മാമ്പയിൽ ഷംസുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ചു. 2001 മുതൽ മാമ്പയിൽ ഷംസുവിന്റെ ഉടമസ്ഥതയിൽ തിരുവള്ളൂരിൽ പ്രവർത്തിക്കുന്ന കമ്പി വ്യാപാര സ്ഥാപനമാണ് സ്റ്റീൽ പാലസ്. 2001ൽ അർബുദം ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ഷംസു മരിക്കുകയായിരുന്നു. കട നോക്കിനടത്താൻ സുഹൃത്തിനെ ഏൽപ്പിച്ചാണ് ഷംസുദ്ദീൻ ആർ.സി.സിയിലേക്കു പോയത്. ഷംസുവിന്റെ മരണശേഷം സ്റ്റീൽ പാലസ് തിരിച്ചേൽപ്പിക്കാൻ ഷംസുവിന്റെ ഭാര്യ ഹസീനയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം ആവശ്യപ്പെട്ടെങ്കിലും സുഹൃത്ത് അതിന് തയാറാവാതിരുന്നപ്പോഴാണ് ഷംസുവിന്റെ കുടുംബത്തിന്റെ അഭ്യർഥന മാനിച്ച് രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇടപെടുന്നത്. കുടുംബത്തിന് ലഭിക്കേണ്ട 12,87,450 രൂപ ഉടൻ ലഭ്യമാക്കാനും അല്ലാത്തപക്ഷം ജനകീയ സമരവുമായി മുന്നോട്ടുപോകാനും സർവകക്ഷി ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. വാഹനപ്രചാരണ ജാഥ തോടന്നൂരിൽ സി.പി.എം ലോക്കൽ സെക്രട്ടറി എം.സി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ഗോപി നാരായണൻ, എം.ടി. രാജൻ, നിധിൻ കെ. വൈദ്യർ, കെ.കെ. മോഹനൻ, കെ.വി. സുധി, എം. ചന്ദ്രശേഖരൻ, ഇ.കെ. പവിത്രൻ, ബാലചന്ദ്രൻ, എം.വി. കുഞ്ഞമ്മദ് തുടങ്ങിയവർ സംസാരിച്ചു. പടം.... സർവകക്ഷി വാഹനപ്രചാരണ ജാഥ തോടന്നൂരിൽ സി.പി.എം ലോക്കൽ സെക്രട്ടറി എം.സി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT