ആശുപത്രിയെ തകർക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് മാർച്ച്

മുക്കം: സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിന് മുക്കം ഗവ. ആശുപത്രിയെ തകർക്കുന്ന നഗരസഭ അധികൃതരുടെ നടപടിയിലും ആശുപത്രി വികസനത്തിന് രാഹുൽ ഗാന്ധി അനുവദിച്ച 40 ലക്ഷം രൂപ രാഷ്ട്രീയവിരോധത്തിന്റെ പേരിൽ ചെലവഴിക്കാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നഗരസഭ ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ടി. സുലൈമാൻ, നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി, ഒ.കെ. ബൈജു, രാജൻ എടോനി, പ്രഭാകരൻ മുക്കം, ഗിരീശൻ ക്ലായിൽ, ശ്യാം തൊണ്ണത്ത്, ഗിരിജ മണാശ്ശേരി, ബൈജു പയ്യടി, ബേബി മാളിയേക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.