മുക്കം: തണൽ സാംസ്കാരിക കൂട്ടായ്മ നോർത്ത് കാരശ്ശേരിയുടെ നേതൃത്വത്തിൽ മുക്കംകടവ് പരിസരത്ത് ലഹരിവിരുദ്ധ സംഗമം നടത്തി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. പി.വി. യൂസുഫ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ആർട്സ് കോളജ് പ്രഫസർ ഡോ. സി.പി. ഷാഹിദ് റംസാൻ മുഖ്യപ്രഭാഷണം നടത്തി. കാരശ്ശേരി ഗ്രാമപഞ്ചായത്തംഗം കുഞ്ഞാലി മമ്പാട്ട്, പി.കെ. ഷംസുദ്ദീൻ, ഹൈദർ നോർത്ത് കാരശ്ശേരി, പി.കെ. അബ്ദുൽ കരീം, കെ.കെ. മുഹമ്മദ്, എൻ. അലി, അബ്ദുൽ ഗഫൂർ ചേപാലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.