മുക്കം: നഗരസഭയിലെ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. 2021-22 സാമ്പത്തിക വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.80 ലക്ഷം രൂപ ചെലവഴിച്ചാണ് വിതരണം ചെയ്തത്. നഗരസഭ ചെയർമാൻ പി.ടി. ബാബു താക്കോൽ നൽകി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. ചാന്ദ്നി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ വി. കുഞ്ഞൻ മാസ്റ്റർ, റുബീന, മുഹമ്മദ് അബ്ദുൽ മജീദ്, പ്രജിത പ്രദീപ്, ഇ. സത്യനാരായണൻ, കൗൺസിലർമാരായ വേണു കല്ലുരുട്ടി, വേണുഗോപാലൻ, സാറാ കൂടാരം, ജോഷില സന്തോഷ്, നൗഫൽ മല്ലശ്ശേരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ റീജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.