മുക്കം: മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് രാഹുൽ ഗാന്ധി എം.പി അനുവദിച്ച തുക ചെലവഴിക്കാത്തതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ വാർത്തസമ്മേളനത്തിൻ പറഞ്ഞു. പാലിയേറ്റിവ് ക്ലിനിക് നിർമിക്കുന്നതിന് 40 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കിനൽകാൻ ജില്ല കലക്ടറും പ്ലാനിങ് ഓഫിസറും ഒന്നിലേറെ തവണ ആവശ്യപ്പെട്ടിട്ടും നഗരസഭാധികൃതർ നടപടി സ്വീകരിച്ചില്ല. ആശുപത്രി വികസന മാസ്റ്റർപ്ലാൻ മറികടന്ന് ഐസൊലേഷൻ വാർഡ് നിർമിക്കാൻ 14 സൻെറ് സ്ഥലം അനുവദിച്ചത് തെറ്റായ നടപടിയാണ്. നഗരസഭ കൗൺസിലിന്റെ അംഗീകാരമില്ലാതെ ആശുപത്രി കെട്ടിടങ്ങൾ പൊളിച്ചുമാറ്റി വിലപിടിപ്പുള്ള ഇരുമ്പുസാധനങ്ങൾ കടത്തിക്കൊണ്ടു പോയതായും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. വേണു കല്ലുരുട്ടി, എം.കെ. യാസർ, അബു മുണ്ടുപാറ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.