നാദാപുരം: വളയം ഗ്രാമപഞ്ചായത്ത് 2022 -23 വർഷത്തെ വാർഷിക ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. നിഷ ബജറ്റ് അവതരിപ്പിച്ചു. 304,879,480 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. എല്ലാവർക്കും വീടും കുടിവെള്ളവും ലഭ്യമാക്കുന്നതിനുള്ള സർക്കാർ പദ്ധതികൾ പഞ്ചായത്ത് സമയബന്ധിതമായി പൂർത്തീകരിക്കും. കാർഷികമേഖലക്ക് പ്രത്യേക പരിഗണന നൽകി. വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ വളയം വിഷൻ നടപ്പിലാക്കും. ഭിന്നശേഷി, ബാലസൗഹൃദം, വയോജനക്ഷേമം, സ്ത്രീസൗഹൃദം പദ്ധതികൾക്ക് ബജറ്റിൽ ഫണ്ട് വകയിരുത്തി. വാതിൽപടി സേവനം കാര്യക്ഷമമായി നടപ്പിൽവരുത്താൻ പദ്ധതി ആവിഷ്കരിച്ചു. വടകര പശുസംരക്ഷണ പദ്ധതി വ്യാപിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് കൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷരായ എം. സുമതി, കെ. വിനോദൻ, എം.കെ. അശോകൻ, അംഗങ്ങളായ നസീമ നാരോന്റവിട, സി.പി. സുശാന്ത്, കെ.കെ. വിനോദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.