പണാറത്തിന് ആദരവും മുസ്‍ലിം ലീഗ് സംഗമവും നാളെ

നാദാപുരം: മുൻ എം.എൽ.എയും ദീർഘകാലം മുസ്‍ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്ന പണാറത്ത് കുഞ്ഞി മുഹമ്മദിനെ ആദരിക്കുന്നു. വെള്ളിയാഴ്ച നാലു മണിക്ക് ശാദുലി സാഹിബ് നഗറിൽ നടക്കുന്ന ആദരിക്കലും മുസ്‌ലിം ലീഗ് സംഗമവും എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡോക്യുമെന്ററി പ്രകാശനം, ഉപഹാര സമർപ്പണം എന്നിവ നടക്കും. തിരഞ്ഞെടുക്കപ്പെട്ട ആയിരത്തിലധികം പ്രതിനിധികൾ സംബന്ധിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ സൂപ്പി നരിക്കാട്ടേരി, ജനറൽ കൺവീനർ എൻ.കെ. മൂസ, പബ്ലിസിറ്റി കൺവീനർ സി.പി. സലാം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.