അരങ്ങിൽ ശ്രീധരൻ ജന്മശതാബ്ദി ആഘോഷങ്ങൾക്ക്​ തുടക്കം

കോഴിക്കോട്: സോഷ്യലിസ്റ്റ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന അരങ്ങിൽ ശ്രീധര​ന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ കർണാടകയിലെ സോഷ്യലിസ്റ്റ് നേതാവ് നെൽസൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കാലത്തിന് അനുസരിച്ച് സോഷ്യലിസ്റ്റുകൾ ലക്ഷ്യം മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളും ഭിന്നിപ്പുകളും വ്യാപകമാകുമ്പോൾ സോഷ്യലിസ്റ്റുകളുടെ ഏകീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ജെ.ഡി ജില്ല പ്രസിഡന്‍റ്​ മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി വറുഗീസ് ജോർജ് മുഖ്യാതിഥിയായി. എം.കെ. പ്രേംനാഥ്, വി. കുഞ്ഞാലി, എം.കെ. ഭാസ്കരൻ, എം.പി. ശിവാനന്ദൻ, പി.എം. തോമസ്, സലീം മടവൂർ, എൻ.കെ. വത്സൻ, പി. കിഷൻചന്ദ്, എൻ.സി. മോയിൻകുട്ടി, ജെ.എൻ. പ്രേംഭാസിൽ, കൊഴുക്കല്ലൂർ ഭാസ്കരൻ, മനേഷ് കുളങ്ങര എന്നിവർ സംസാരിച്ചു. എൽ.ജെ.ഡി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾ ഒരുവർഷം നീളും. ഗാന്ധിയൻ സോഷ്യലിസ്റ്റ്​ പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം കെ. ലോഹ്യ ഉദ്​ഘാടനം ചെയ്തു. പ്രസിഡന്റ്​ പി.ടി. ആസാദ്​ അധ്യക്ഷത വഹിച്ചു. കെ.പി. അബൂബക്കർ, ആർ. ജയന്ത്​ കുമാർ, അസീസ്​ മണലൊടി തുടങ്ങിയവർ സംസാരിച്ചു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.