കോഴിക്കോട്: ഐ.എം.എ പ്രവർത്തനങ്ങളും മറ്റ് വിവിധ വിഷയങ്ങളും സർക്കാറിനെയും ജനങ്ങളെയും ബോധിപ്പിക്കുന്നതിന് സംസ്ഥാന പ്രസിഡന്‍റ് ഡോ. സാമുവൽ കോശിയുടെ നേതൃത്വത്തിൽ സംസ്ഥാന യാത്ര നടത്തും. തരംഗം എന്ന് പേരിട്ട ബോധവത്കരണ യാത്ര മാർച്ച് 15ന് കാസർകോടു നിന്ന് ആരംഭിച്ചതാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആശുപത്രികളിൽ ഡോക്ടർമാർ നിരന്തരം കൈയേറ്റത്തിന് വിധേയരാവുകയാണ്. ഈ സാഹചര്യത്തിൽ ആശുപത്രികളെ സുരക്ഷിതകേന്ദ്രങ്ങളായി പ്രഖ്യാപിക്കണം, ചെറുകിട ആശുപത്രികളെ സംരക്ഷിക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഭേദഗതി ചെയ്യണം, അശാസ്ത്രീയ സങ്കര ചികിത്സാരീതി അടിച്ചേൽപിക്കരുത്, എം.ബി.ബി.എസ് യോഗ്യതയില്ലാത്തവർക്കും ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യാനനുവദിക്കുന്ന ബ്രിഡ്ജ് കോഴ്‌സുകൾ ഒഴിവാക്കണം എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. യാത്രയിൽ ഓരോ ജില്ലയിലെയും പ്രധാന ആശുപത്രികൾ സന്ദർശിക്കുകയും പ്രശ്നങ്ങൾ പഠിക്കുകയും ചെയ്യുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ജനങ്ങൾക്ക് ഡോക്ടർമാരെ കുറിച്ച് പരാതികളുണ്ടെങ്കിൽ ഐ.എം.എയെ അറിയിക്കാം. അതത് ജില്ല ഭാരവാഹികളെ അറിയിച്ചാൽ മതിയാകും. അവർ പരാതി എത്തിക്സ് കമ്മിറ്റിക്ക് കൈമാറുകയും കമ്മിറ്റി പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. സാമുവൽ കോശി, സെക്രട്ടറി ഡോ. ജോസഫ് ബെനവൻ, ജില്ല പ്രസിഡന്‍റ് ഡോ. വേണുഗോപാൽ, ഡോ. ശങ്കർ മഹാദേവൻ, ഡോ. നാരായണൻ, ഡോ. സി.കെ. ഷാജി, ഡോ. അനീൻ കുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.