കോഴിക്കോട്: പണിക്കർ സർവിസ് സൊസൈറ്റി ജില്ല സമ്മേളനം ഏപ്രിൽ ഒമ്പത്, 10 തീയതികളിൽ തളി എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധിസമ്മേളനം സംസ്ഥാന ചെയർമാൻ ടി.കെ. മുരളീധര പണിക്കർ ഉദ്ഘാടനം ചെയ്യും. യൂനിറ്റ് അംഗങ്ങള്‍ക്കുള്ള ബോധവത്കരണ ക്ലാസ്, സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് വനിത ക്ലാസ്, ഒ.ബി.സി സംവരണ ലിസ്റ്റ് പുനഃക്രമീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് രോഹിണി കമീഷന് സമര്‍പ്പിക്കേണ്ട നിർദേശങ്ങൾ എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ മാടത്തില്‍ വിനോദ് കുമാര്‍, ദേവരാജന്‍ തച്ചറക്കല്‍, കെ.പി. സതീഷ് കുമാര്‍, ശ്യാമള എം. രാജാമണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.