കോഴിക്കോട്: ദ്വിദിന ദേശീയ പണിമുടക്കിൽ കേരളത്തിലെ തൊഴിലാളി സംഘടനകളുടെ പൊതുവേദിയായി കോഓഡിനേഷൻ കമ്മിറ്റി പ്രവർത്തിക്കുമെന്ന് ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 25ന് വൈകീട്ട് നാലിന് വി.കെ. കൃഷ്‌ണ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ സെമിനാർ സംഘടിപ്പിക്കും. എഫ്.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലിം മമ്പാട് ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 10ന് ബി.എസ്.എൻ.എൽ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും. വാർത്തസമ്മേളനത്തിൽ സാബിർ കോഴിക്കോട്, ചന്ദ്രൻ കല്ലുരുട്ടി, സൈനുൽ ആബിദ്, ഷഫീഖ് ഓമശേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.